IDBI ബാങ്കിൽ 2100 ഒഴിവ്

0
11934
Ads

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് വിഭാഗങ്ങളിലായി 2100 ഒഴിവ്. 2023 ഡിസംബർ 6 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഒഴിവും യോഗ്യതയും: എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)-1300 ഒഴിവ് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. കരാർ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ.
ഒരു വർഷംകൂടി നീട്ടിക്കിട്ടും.
ശമ്പളം: ആദ്യ വർഷം- 29,000, രണ്ടാം വർഷം -31.000

ജൂനിയർ അസിസ്‌റ്റ‌ൻ്റ് മാനേജർ-800 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ബിരുദം ആണു യോഗ്യത.

പ്രായം: 20-25. യോഗ്യത, പ്രായം എന്നിവ
2023 നവംബർ 1. അടിസ്‌ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മുന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്‌റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. ലോജിക്കൽ റീസണിങ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ജൂനിയർ അസിസ്റ്റ‌ന്റ് മാനേജർ തസ്‌തികയിലേക്ക് ഇന്റർവ്യൂവും നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Ads

ഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200). ഓൺലൈനായി അടയ്ക്കാം. ഏതെങ്കിലും ഒരു തസ്‌തികയിലേക്ക് അപേക്ഷിക്കുക.
ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിനും www.idbibank.in സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google