IDBI ബാങ്കില്‍ ജൂനിയർ അസിസ്റ്റന്റ് മാനേജർ 600 ഒഴിവ്

0
644
Ads

ഐ.ഡി.ബി.ഐ. ബാങ്ക് ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ( IDBI Bank Junior Assistant Manager Recruitment) 600 ഒഴിവുകളാണുള്ളത്. www.idbibank.in വഴി ഓണ്‍ലൈനായി 2023 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഒക്ടോബര്‍ 20-നായിരിക്കും പരീക്ഷ.

പ്രായം: 20-25 പ്രായപരിധിയിലുള്ള ബിരുദധാരികള്‍ക്കാണ് അവസരം.എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് പത്ത് വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് അഞ്ച് വര്‍ഷവും ഇളവുണ്ട്

ബെംഗളൂരുവിലെ ഐ.ഡി.ബി.ഐ. മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് (പി.ജി.ഡി.ബി.എഫ്.) കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് നിയമനം ലഭിക്കുക.
ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. കോഴ്സ് ഫീസ്: 3 ലക്ഷം രൂപയും ജി.എസ്.ടിയും. 1000 രൂപയാണ് അപേക്ഷാ ഫീസ്. SC/ST/PWD വിഭാഗത്തിലുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. വിശദമായ വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. അവസാന തീയതി 2023 സെപ്റ്റംബര്‍ 30

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google