എസ്ബിഐയിൽ 600 പിഒ ഒഴിവ്- SBI PO Recruitment 2025

0
2488
Ads

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷണറി ഓഫിസർ ഒഴിവ് (State Bank of India Probationary Officer Recruitment 2025). ഓൺലൈൻ വഴി അപേക്ഷ 2025 ജനുവരി 16 വരെ സമർപ്പിക്കാം.

യോഗ്യത : (2025 ഏപ്രിൽ 30ന്): ബിരുദം /തത്തുല്യ യോഗ്യത. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ/എൻജിനീയറിങ് ചാർട്ടേഡ് /കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും.

പ്രായം: (01.04.2024): 21-30 വയസ്സ്.  പട്ടികവിഭാഗത്തിനും വിമുക്ത‌ഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കും മൂന്നും അംഗപരിമിതർക്കു പത്തും വർഷവും ഇളവ്.

ശമ്പളം : ₹48,450 – ₹85,920 രൂപ
തിരഞ്ഞെടുപ്പ്: ഒരു മണിക്കൂർ ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽനിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ മെയിൻ പരീക്ഷ യിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും 3 മണിക്കൂർ) 50 മാർക്കിൻ്റെ (അര മണിക്കൂർ) ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുമുണ്ട്. തുടർന്ന് സൈക്കോമെട്രിക് ടെസ്റ്റു‌ം ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) അഭിമുഖവും (30 മാർക്ക്) നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ ഈ തസ്തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് ഏഴു തവണയാണു പരിധി. പട്ടികവിഭാഗത്തിന് ഈ വ്യവസ്‌ഥ ബാധകമല്ല

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. മെയിൻ പരീക്ഷയ്ക്ക്  കൊച്ചി, തിരുവനന്തപുരം സെൻ്റർ ഉണ്ട്.

ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല. റജിസ്ട്രേഷനും വിജ്ഞാപനത്തിനും ഒഫിഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google