ന്യൂ ഇന്ത്യ അഷ്വറൻസിൽ 170 ഓഫിസർ ഒഴിവ് – New India Assurance Jobs

0
1506
Recruitment of 170 Administrative Officers
Ads

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ (New India Assurance) അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (Administrative Officer) തസ്തികയിൽ 170 ഒഴിവ്. ഓൺലൈനിൽ 2024 സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. www.newindia.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം

ജനറലിസ്റ്റ‌് 
ഒഴിവ്: 120
യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ബിരുദം / പിജി.

അക്കൗണ്ട്സ്
ഒഴിവ്: 50
യോഗ്യത: സിഎ യോഗ്യതയും 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷി 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും; അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിഎ ഫിനാൻസ്/ പിജിഡിഎം ഫിനാൻസ്/ എംകോം.

പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷി ക്കാർക്കു പത്തും വർഷം ഇളവ്. പൊതു മേഖലാ ഇൻഷുറൻസ് സ്‌ഥാപന ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യതയും പ്രായവും 2024 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം: 50,925-96,765 രൂപ.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 13ന്. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിട ങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ നവംബർ 17ന്. തുടർന്ന് ഇന്റർവ്യൂ.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 100 രൂപ ഇന്റിമേഷൻ ചാർജ്.