ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും. 2023 മാർച്ച് 17 മുതൽ 31 വരെ അപേക്ഷിക്കാം. 3000 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത:
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമയ്ക്ക് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം അല്ലെങ്കിൽ 50% മാർക്കോടെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
ശാരീരിക യോഗ്യത:
ഉയരം: പുരുഷന്മാർക്ക്: കുറഞ്ഞത് 152.5 സെ.മീ. സ്ത്രീകൾക്ക്: 152 സെ.മീ. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തിയുടെയും ശാരീരിക്ഷമതാ പരീക്ഷയുടെയും വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായം: 2002 ഡിസംബർ 26നും 2006 ജൂൺ 26നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
ഫീസ്: 250 രൂപ
തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയും ഉണ്ടാകും. 2023 മേയ് 20 മുതലാണ് ഓൺലൈൻ ടെസ്റ്റ്. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


