ഇന്റലിജൻസ് ബ്യൂറോയിൽ 677 ഒഴിവ് |Intelligence Bureau Recruitment

0
7680
Ads

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ തസ്തികകളിലായി 677 ഒഴിവ്. ( Intelligence Bureau Recruitment) നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 22 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ 2023 നവംബർ 13 വരെ.

യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ‘Domicile’ സർട്ടിഫിക്കറ്റ്.

സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ ഇനിപ്പറയുന്ന യോഗ്യതകൾ കൂടി വേണം: 1. എൽഎംവി ഡ്രൈവിങ് ലൈസൻസ് 2 മോട്ടർ മെക്കാനിസത്തിൽ അറിവ് 3. ഒരു വർഷ ഡ്രൈവിങ് പരിചയം.

പ്രായവും ശമ്പളവും.
സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട്: 27 വയസ് കവിയരുത്; ശമ്പളം : 21,700-69,100

മൾട്ടി ടാസ്കിങ് സ്റ്റാഫ് ജനറൽ 18-25; 18,000-56,900. അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ്: ഓൺലൈനായും ഓഫ്ലൈനായും ഫീസ് അടയ്ക്കാം. Examination Fee: ₹50/- & Recruitment Processing Charge : ₹450/-

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടർ ട്രാൻസ്പോർട്ട് തസ്തികയിൽ മോട്ടർ മെക്കാനിസം ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് കം ഇന്റർവ്യൂ ഉണ്ടാകും. അവസാന തീയതി 2023 നവംബർ 13. കൂടുതൽ വിവരങ്ങൾക്ക് www.mha.gov.in, www.ncs.gov.in സന്ദർശിക്കുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google