സ്റ്റീല്‍ അതോറിറ്റിയില്‍ 244 ഒഴിവുകൾ | SAIL Recruitment 2023

0
485

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ( Steel Authority India) കീഴിലുള്ള ബൊക്കാറോ സ്റ്റീല്‍ പ്ലാന്റില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യുട്ടീവ് കേഡറിലും നോണ്‍ എക്‌സിക്യുട്ടീവ് കേഡറിലുമായി 244 ഒഴിവുകളുണ്ട്.

  • ഓപ്പറേറ്റര്‍-കം-ടെക്നീഷ്യന്‍ ട്രെയിനി: ഒഴിവ്-87 (മെക്കാനിക്കല്‍-34, മെറ്റലര്‍ജി-8, കെമിക്കല്‍-3, ഇലക്ട്രിക്കല്‍-34, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍-3, സിവില്‍-4, സിറാമിക്‌സ്-1).
  • യോഗ്യത– പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയില്‍ ത്രിവത്സര ഡിപ്ലോമയും.
  • മൈനിങ് ഫോര്‍മാന്‍: ഒഴിവ്-9. യോഗ്യത- പത്താം ക്ലാസും മൈനിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
  • സര്‍വേയര്‍: ഒഴിവ്-6. യോഗ്യത-പത്താം ക്ലാസ്,മൈനിങ്/ മൈനിങ് ആന്‍ഡ് മൈന്‍സ് സര്‍വേയില്‍ ത്രിവത്സര ഡിപ്ലോമ, മൈന്‍സ് സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
  • മൈനിങ് മേറ്റ്: ഒഴിവ്-20. യോഗ്യത- പത്താം ക്ലാസും മൈനിങ് മേറ്റ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
  • അറ്റന്‍ഡന്റ്-കം-ടെക്നീഷ്യന്‍ ട്രെയിനി (ഹെവി മോട്ടോര്‍ വെഹിക്കിള്‍): ഒഴിവ്-34. യോഗ്യത- പത്താം ക്ലാസും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. അല്ലെങ്കില്‍ ഹെവി എര്‍ത്ത് മൂവിങ്/ മൈനിങ് എക്യുപ്മെന്റില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
  • അറ്റന്‍ഡന്റ്-കം-ടെക്നീഷ്യന്‍ ട്രെയിനി (ഇലക്ട്രീഷ്യന്‍): ഒഴിവ്-8. യോഗ്യത- പത്താം ക്ലാസും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഫുള്‍ടൈം ഐ.ടി.ഐ./ എന്‍.സി.വി.ടി.യും.
  • മൈനിങ് സിര്‍ദാര്‍: ഒഴിവ്-50. യോഗ്യത- പത്താംക്ലാസും മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റും ഗ്യാസ് ടെസ്റ്റിങ് ആന്‍ഡ് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
  • എല്ലാ തസ്തികകളിലും 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ബാധകം).
  • എക്സിക്യുട്ടീവ് കേഡര്‍ തസ്തികയും ഒഴിവും: കണ്‍സല്‍ട്ടന്റ്-10 (റേഡിയോളജി-1, സൈക്യാട്രി-1, ക്രിട്ടിക്കല്‍ കെയര്‍-1, പീഡിയാട്രിക്‌സ്-1, റേഡിയോതെറാപ്പി-1, ജനറല്‍ മെഡിസിന്‍-2, അനസ്‌തേഷ്യ-1, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-1, സര്‍ജറി-1), മെഡിക്കല്‍ ഓഫീസര്‍-13, മാനേജ്മെന്റ് ട്രെയിനി-7, അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി)-4. വിശദവിവരങ്ങള്‍ക്ക് www.sail.co.in സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം അവസാന തീയതി: 2023 ഏപ്രില്‍ 15.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.