ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2025 – 7565 ഒഴിവുകൾക്ക് അപേക്ഷിക്കാം

0
618
Ads

ഡൽഹി പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള തിര ഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 7565 ഒഴിവാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കംപ്യൂട്ടർ അധിഷ്ടിത പരീക്ഷ 2025 ഡിസംബറിലോ 2026 ജനുവരിയിലോ നടത്തും. വനിതകൾക്കും അപേക്ഷിക്കാം.

പ്രധാന വിവരങ്ങൾ

  • വിഭാഗം: പുരുഷൻ -4408, സ്ത്രീകൾ – 2496 ഒഴിവുകൾ ഉൾപ്പെടെ)
  • പോസ്റ്റിന്റെ പേര്: കോൺസ്റ്റബിൾ (Male/Female)
  • അപേക്ഷ തുടങ്ങുന്ന തീയതി: 22 സെപ്റ്റംബർ 2025
  • അപേക്ഷ അവസാന തീയതി: 21 ഒക്ടോബർ 2025 (23:00 വരെ)
  • ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: 22 ഒക്ടോബർ 2025 (23:00 വരെ)
  • അപേക്ഷയിൽ തിരുത്തലുകൾക്കുള്ള അവസരം: 29 ഒക്ടോബർ – 31 ഒക്ടോബർ 2025
  • പരീക്ഷ തീയതി: ഡിസംബർ 2025/ജനുവരി 2026

ഒഴിവുകളുടെ വിവരങ്ങൾ

പോസ്റ്റിന്റെ പേര്GeneralEWSOBCSCSTആകെ ഒഴിവുകൾ
Constable (Exe.) Male19144569677293424408
Constable (Exe.) Female10472495314572122496
Ex-Servicemen othes10726546236285
Ex-Servicemen Commando 106255613851376
ആകെ3174756160813866417565

യോഗ്യത

  • പ്രായപരിധി: 18 – 25 വയസ്സ് (01-07-2025 പ്രകാരം)
  • വിദ്യാഭ്യാസ യോഗ്യത: 10+2 (ഹയർസെക്കൻഡറി പാസായിരിക്കണം)
  • അധിക യോഗ്യത: LMV ഡ്രൈവിംഗ് ലൈസൻസ് (Male അപേക്ഷകരിൽ നിർബന്ധം)

പരീക്ഷാ മാതൃക

ഭാഗംവിഷയങ്ങൾചോദ്യങ്ങൾമാർക്ക്സമയം
Part – AGeneral Knowledge/Current Affairs505090 മിനിറ്റ്
Part – BReasoning2525
Part – CNumerical Ability1515
Part – DComputer Fundamentals, MS Word, Excel, Internet1010
ആകെ10010090 മിനിറ്റ്

അപേക്ഷിക്കേണ്ട വിധം

  • ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം: www.ssc.gov.in
  • അപേക്ഷിക്കുമ്പോൾ എല്ലാ രേഖകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
  • അപേക്ഷാ ഫീസ് ₹100 (SC/ST/Ex-Servicemen/സ്ത്രീകൾക്ക് ഒഴിവ്).