പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം |  പതിനായിരത്തിലേറെ ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം

0
2012
Ads

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകളിലെ മൾട്ടി ടാസ്കിംഗ് (നോൺ- ടെക്നിക്കൽ) സ്റ്റാഫ് നിയമനത്തിനുള്ള പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി. ഇത്തവണ 11,409 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവ്– Multi Tasking Staff: 10880
ഹവൽദാർ ഇൻ CBIC ആൻഡ് CBN: 529

യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം.

പ്രായം: ഹവൽദാർ/ MTS CBNഡിപ്പാർട്ട്മെന്റ് : 18 – 25 വയസ്സ്
ഹവൽദാർ/ MTS CBIC ഡിപ്പാർട്ട്മെന്റ് : 18 – 27 വയസ്സ് ( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwBD/ ESM: ഇല്ല,
മറ്റുള്ളവർ: 100 രൂപ

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ  ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു).

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google