സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ: ഇൻറർവ്യു 11ന്
Kasaragod
കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയിൽ ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതിനായി താൽക്കാലിക വ്യവസ്ഥയിൽ സിവിൽ ഡ്രാഫ്റ്റ്‌സ്മാനെ നിയമിക്കുന്നു. യോഗ്യത: സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ ഡിപ്ലോമ, ഓട്ടോകാഡ് പരിജ്ഞാനവും സിവിൽ ഡ്രാഫ്റ്റ്‌സ്മാനായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ 2021 ഒക്‌ടോബർ 11ന് രാവിലെ 11 മണിക്ക് നഗരസഭയിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകേണ്ടതാണ്
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍
Employibility Centre, Palakkad
ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ഒഴിവിലേക്ക് പ്ലസ്.ടുവും സിവില്‍ ഫാക്കല്‍റ്റി തസ്തികയ്ക്ക് സിവില്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയും കുറഞ്ഞ് ഒരു വര്‍ഷത്തെ അധ്യപന പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021 ഒക്ടോബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435.
ഗവേഷണ പ്രൊജക്ടില്‍ താല്‍കാലിക നിയമനം
Kannur
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് കപ്പാസിറ്റി ഫോര്‍ കണ്ടക്ട് ഓഫ് ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രെയല്‍സ് ഫോര്‍ കൊവിഡ്-19 വാക്‌സിന്‍ കാന്‍ഡിഡേറ്റ്‌സ്) ക്യൂ എ അനലിസ്റ്റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ് (ജി ഐ എസ്), ലാബ് ടെക്‌നീഷ്യന്‍ ഫ്‌ളെബോടോമിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 12ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0490 2399249.
എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
Employibility Centre, Kannur
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് അഭിമുഖം. ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, ഡെലിവറി സ്റ്റാഫ്, ഏജന്‍സി മെന്റര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2707610,
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
Thrissur
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ “ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം സി വി ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്, എ കേസ് സ്റ്റഡി ഇൻ ടെക്ടോണ ഗ്രാന്റിസ അറ്റ് കെ എഫ് ആർ ഐ” പീച്ചി ക്യാമ്പസിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഇതിലേക്കായുള്ള ഇന്റർവ്യൂ 2021 ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Latest Jobs
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026


