ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിൽ താത്കാലിക ഒഴിവുകൾ: Barton Hill Government Engineering College Jobs

0
1388
Barton-Hill-Government-Engineering college jobs
Ads

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ (Barton Hill Government Engineering College) വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും.

ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ബി.കോം ആൻഡ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം,  ടൈപ്പിങ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. പ്രായം 40 വയസ് കവിയരുത്. 2024 ജൂൺ 24നാണ് അഭിമുഖം.

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 40 വയസ് കവിയരുത്. 2024 ജൂൺ 25നാണ് അഭിമുഖം.

വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസ് പാസും മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 40 വയസ് കവിയരുത്. അഭിമുഖ തീയതി 2024 ജൂൺ 24. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 20 മുതൽ 22 വരെ http://www.gecbh.ac.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, 0471-2300484.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google