സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026

0
761
Ads

ഹോം ഗാര്‍ഡ് നിയമനം

കൊല്ലം ജില്ലയില്‍  ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസായവരെയും പരിഗണിക്കും.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്. എന്‍.എസ്.ജി. എസ്.എസ്.ബി. ആസ്സാം റൈഫിള്‍സ് തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍നിന്നും റിട്ടയര്‍ ചെയ്ത സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
പ്രായപരിധി:  35 – 58 വയസ്.   പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന.   ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടം, 30 മിനിട്ടുനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നടത്തം എന്നീ ശാരീരികക്ഷമതാ പരീക്ഷകളുണ്ടാകും.
പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28നകം ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക്  ലഭിക്കണം.  ഫോണ്‍ നം. 0474 2746200.

ആയ തസ്തികയില്‍ താല്‍ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘ആയ’ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 19 വൈകിട്ട് നാല് മണി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 വയസിനു മുകളില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകള്‍ സഹിതം സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9497727049 (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ)

ഗസ്റ്റ് അധ്യാപക ഒഴിവ്

2025-26 അധ്യയന വർഷത്തിൽ കേരള നടനം വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ ചെണ്ട ഫോർ ഡാൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജനുവരി 20 ന് അഭിമുഖം നടക്കും. കഥകളി ചെണ്ടയിൽ ബി.എ/ ബി.പി.എ ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബിരുദവും കേരള കലാമണ്ഡലത്തിൽ നിന്ന് ചെണ്ട പ്ലേയർ പാസായതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതതുമായ ഉദ്യോഗാർഥികൾക്ക് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രി എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി, ഐ എസ് എം പബ്ലിഷര്‍ എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താൽപര്യമുള്ളവർ   ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം  എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷകള്‍  സമർപ്പിക്കണം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0484-2623304, 9188581148, 8921708401.

Ads

അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം  നടത്തും.  ജനുവരി 23ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിൽ  ഇതിനായി  അഭിമുഖം നടത്തും. യോഗ്യതകള്‍- ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്നും ന്യൂറോളജിയില്‍ മെഡിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി  (ഡി.എം), മൂന്ന് വര്‍ഷത്തെ അധ്യാപന  പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന  പരിചയം, പെര്‍മെനന്റ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി. താല്‍പര്യമുള്ളവർ  ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ  രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം സ്വന്തം ചെലവില്‍ ഈ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477-2282015

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലാ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എച്ച്.എം.എസ് ബിരുദം, കേരള മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ ടി.സി.എം.സിയുടെ കീഴില്‍ രജിസ്‌ട്രേഷനും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 സെപ്റ്റംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ www.arogyakerlam.gov.in വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 04912504695, 8943374000

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി/എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍  /അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്‌സ് ആന്‍ഡ്  കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍  ഡിഗ്രിയും / അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /ഇലക്ട്രോണിക്‌സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷനുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. ജനുവരി 19 ന് രാവിലെ 10ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും  ആധാര്‍കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google