ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ ഒഴിവുകള്‍ – Govt Polytechnic Jobs

0
1148
Ads

തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക്  കോളജില്‍ ( Government Women Polytechnic College Recruitment) വിവിധ ഒഴിവുകള്‍.
ലക്ചറര്‍ ഡി.സി.പി യോഗ്യത – ഒന്നാം ക്ലാസ് കൊമേഴ്‌സ് ബിരുദാനന്തര ബിരുദവും   കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.
ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോട്ട് ഹാന്‍ഡ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ബിസിനസ് കറസ്‌പോണ്ടന്‍സ് യോഗ്യത – ഒന്നാം ക്ലാസ്  കൊമേഴ്‌സ് ബിരുദവും കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും.

ടൈപ്പ് റൈറ്റര്‍ മെക്കാനിക് – എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ലോവര്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ടൈപ്പ് റൈറ്റര്‍, റോണിയോ ഡ്യൂപ്ലിക്കേറ്റിങ് മെഷീനുകള്‍ റിപ്പയറിങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.

2024 മെയ് 30ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.  പ്രവര്‍ത്തിപരിചയം, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൃശൂര്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.