ഡാറ്റാ എൻട്രി ഓപ്പറേറ്റർ വാക്ക് ഇൻ ഇന്റവ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in സന്ദർശിക്കുക.
തൊഴിൽ മേള ജനുവരി 22ന്
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, നാലാഞ്ചിറയിൽ വച്ച് ജനുവരി 22ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഉദ്യോഗാർഥികളെ പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ടെക്നിക്കൽ, മാർക്കറ്റിങ്ങ്, ഇൻഷുറൻസ് മുതലായ മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ https://forms.gle/zZ8G8FknBABaApDw7 മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8590516669, 0471 2533071.
അക്കൗണ്ട്സ് ഓഫീസർ ഒഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, matsyaboard@gmail.com മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ട്രേഡിൽ എൻടിസി യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കാം. നിയമനത്തിനുള്ള അഭിമുഖം ജനുവരി 20 ന് രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം.
സര്‍വെയര്‍ നിയമനം
കാര്‍ഷിക വികസന കര്‍ഷക്ഷേമ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുനിസിപ്പാലിറ്റി, ഉദുമ, പുല്ലൂര്‍ പെരിയ, മടിക്കൈ, കിനാനൂര്‍-കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍,മധൂര്‍, ചെങ്കള, ചെമ്മനാട്, കുമ്പള, വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ റാബി സീസണിലെ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടത്തുന്നതിന് പഞ്ചായത്തിനകത്തോ സമീപത്തോ താമസമുള്ള അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മേല്‍ പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം. യോഗ്യത – എസ്.എസ്.എല്‍.സി, മൊബൈല്‍ പരിജ്ഞാനം അഭികാമ്യം. വേതനം – സര്‍വ്വേ ചെയ്യുന്ന പ്ലോട്ടിന് 20 രൂപ നിരക്കില്‍. ഫോണ്‍ – 04994 255346.
ഡോക്ടര്‍ നിയമനം
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ Third Shift Dialysis നടക്കുന്നതിന്റെ ഭാഗമായി വൈകുന്നേരം ആറ് മുതല്‍ 11 വരെ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19 ന് ഉച്ചക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നടക്കും. യോഗ്യത – എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. ഫോണ്‍ – 0467 2215522.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സര്‍ക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എല്‍.ടിയോ ബി.എസ്.സി എം.എല്‍.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 21ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0467 2206886, 9447783560
ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്
കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു. ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും. അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9496049705.
പ്രോജക്ട് സയന്റിസ്റ്റ് ഒഴിവ്
കോട്ടയം: ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിൽ (എസ്.ആർ.ഐ.ബി.എസ് ) സൂപ്പർ കമ്പ്യൂട്ടർ സ്ഥാപിക്കുന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് സയന്റിസ്റ്റ്-II തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 12 ന് മുൻപായി അപേക്ഷ നൽകണം. വിശദ വിവരങ്ങൾ https://sribs.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2500200.
ആനിമേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയുടെ കീഴിൽ കാടർ പ്രത്യേക പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഉന്നതിയിൽ ഏകോപിപ്പിക്കുന്നതിന് ആനിമേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ള കാടർ വിഭാഗത്തിൽ പെടുന്ന എസ്.എസ്.എൽ.സി യോഗതയുള്ളവർക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗം ഓക്സിലറി അംഗം എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും സഹിതം അയ്യന്തോൾ കലക്ടറേറ്റ്, സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീയുടെ ഓഫീസിൽ ജനുവരി 21 ബുധനാഴ്ച്ച വൈകീട്ട് 5.15 നകം നേരിട്ടോ തപാൽ മുഖേനയോ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2362517.
കേരള വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഒരു റീഡിങ്ങിന് 15/ രൂപ പ്രകാരം മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് പീരുമേട്, പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, കുമിളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി 15 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രവൃത്തി ദിനങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04862 222904.
സ്റ്റുഡിയോ അറ്റൻഡർ ഒഴിവ്
സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്റ്റുഡിയോ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, ഫൈൻ ആർട്സ് വിഷയത്തിൽ റെഗുലർ കോഴ്സിൽ പഠിച്ച് കേരള സർക്കാർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കിൽ ഫോട്ടോഗ്രാഫിയിൽ കെ.ജി.സി.ഇ- യുമാണ് യോഗ്യത. യോഗ്യത നേടിയ ശേഷം കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 01/01/2025 ൽ 18നും 41നും ഇടയിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒ.ബി.സി വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുകൾ ലഭിക്കും). 710 രൂപയാണ് ദിവസ വേതനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 30 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
Latest Jobs
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025


