സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026

0
468
Ads

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും നിയമനം

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യത, മറ്റ് നിബന്ധനകൾ, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.comwww.lbscentre.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക് 0471-2306024, 2306025, directorksstm@gmail.com

കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത്. മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഓൺലൈനായി ഫെബ്രുവരി 5 വൈകിട്ട് 5 വരെ സമർപ്പിക്കാം.

സൈറ്റോടെക്നോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 31 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

പോളിടെക്നിക് കോളേജിൽ അഭിമുഖം 19 ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മാത്‌സ്‌, ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 19  രാവിലെ 10 ന് കോളേജിൽ നടക്കും. അസിസ്റ്റന്റ് പ്രൊഫസറിന് 55 ശതമാനത്തിൽ കുറയാതെ മാത്‌സിൽ എം.എസ്.സിയും (നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ട്രേഡ്സ്മാൻ (സിവിൽ) തസ്തികയ്ക്ക് ഐ.ടി.ഐ/ ടി.എച്ച്.എൽ.സി ഇൻ സിവിലുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391

Ads

വിജ്ഞാനകേരളം: വെർച്വൽ തൊഴിൽമേള ജനുവരി നാളെ(17)

ഗൾഫ് രാജ്യങ്ങളിൽ നൂറിലധികം ഒഴിവുകൾ : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 2026 ജനുവരി 17 ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ കാഷ്യർ, സെയിൽസ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി സ്റ്റാഫ്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലായി നൂറിലധികം ഒഴിവുകളുണ്ട്. കൂടാതെ പ്രമുഖ കമ്പനികളിലായി ബ്രാഞ്ച് മാനേജർ, അക്കൗണ്ട് മാനേജർ, ഫിസിയോതെറാപ്പിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, പ്രോസസ് ട്രെയിനി കൺസൽട്ടന്റ്, പ്ലേസ്മെന്റ് ഹെഡ്, മീഡിയ ഹെഡ് തുടങ്ങി വിവിധ തസ്തികകളിലായി ആയിരത്തോളം ഒഴിവുകളാണുള്ളത്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 17 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8078310312 എന്ന നമ്പറിൽ ബന്ധപ്പെടാം.

ക്യാമ്പ് ഫോളോവര്‍ നിയമനം

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്-1, സ്വീപ്പര്‍-2) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 17 ന് രാവിലെ 11 ന് ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖം നടത്തും. 59 ദിവസത്തേക്ക് മാത്രമായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ അന്നേ ദിവസം അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ട് ഹാജരാകണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനപ്രകാരമായിരിക്കും നിമനം നല്‍കുക. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിദിനം 710 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി വേതനം 19,170 രൂപ ആയിരിക്കും. ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0487 2328720.

ഔട്ട് സൈഡ് ജോബ് 17ന്

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാസര്‍കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 17-ന് കുമ്പളയില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു . കാ സര്‍കോട് ജില്ലയിലെയും സമീപ ജില്ലകളിലെയും സ്വ കാര്യ സ്ഥാപനങ്ങള്‍, വ്യവസായ മേഖല, സര്‍വീസ് മേഖല, വാണിജ്യ സ്ഥാ പനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിവിധ തൊഴി ലവസരങ്ങള്‍ക്കായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പങ്കെടുക്കാം. https://linktr.ee/employabilitycentreksd എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9207155700.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google