സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026

0
560
Ads

തൊഴിൽമേള

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ  ജനുവരി  28ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ ഒഴിവുകളിലേക്കായി രാവിലെ 10 മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./ഐ.ടി.ഐ./പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി   27 ന് മുമ്പായി  bit.ly/mccktm4 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2731025, 9495628626.

തൊഴിൽമേള

കോട്ടയം: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോബിലിറ്റി സെൻററിൽ ജനുവരി 24ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 10ന് കളക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെൻററിൽ എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ:0481-2563451,81389086.

മേട്രൺ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

ഡ്രൈവർ

മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ നിയമനത്തിന് (പ്രതിദിനം 730 രൂപ) അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 55 വയസ് കവിയരുത്. പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വേണം. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നീ രേഖകൾ സഹിതം ഫെബ്രുവരി 7 വൈകിട്ട് 5 നകം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ. തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാക്കണം.

Ads

ക്ലീനീം​ഗ് സ്റ്റാഫ് നിയമനം

വട്ടിയൂർക്കാവ് കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്ലീനിം​ഗ് സ്റ്റാഫിനെ നിയമിക്കുന്നു. ഇതിന്റെ അഭിമുഖം ഫെബ്രുവരി 10ന് നടക്കും. വിദ്യാഭ്യാസ യോ​ഗ്യത: എട്ടാം ക്ലാസ്സ്. കൊടുങ്ങാനൂർ, വാഴോട്ടുകോണം, കാച്ചാണി വാർഡുകളിൽ ഉള്ളവർക്ക് മുൻ​ഗണന. ഫോൺ: 0471-2364187

അഭിമുഖം 29ന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി 29 ന് രാവിലെ 9.30 ന്. എം.എല്‍.എസ്.പി, ഫിസിയോതെറാപ്പിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്സ്, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നൂറണി ശാരദാ ശങ്കര കല്ല്യാണമണ്ഡപത്തിനടുത്തുള്ള എന്‍.എച്ച്.എം ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍
 www.arogyakerlam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്

വെണ്ണികുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.  യോഗ്യത – ബികോം അക്കൗണ്ടിംഗ്, ടാലി, കമ്പ്യൂട്ടര്‍ എന്നിവയിലുളള പരിജ്ഞാനവും പ്രവൃത്തി പരിചയവും. ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2962228.

അദ്ധ്യാപകൻ അഭിമുഖം

കൊല്ലം മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ യു.പി വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും.  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിന്  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0474 2712797.

Ads

താത്ക്കാലിക ഡ്രൈവര്‍ നിയമനം

നീണ്ടകര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത:  പി.എസ്.സി/സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. പ്രായപരിധി: 18-41 വയസ്. നിയമാനുസൃത ഇളവുകള്‍ ബാധകം. അവസാന തീയതി : ജനുവരി 29. ഫോണ്‍: 0476 2680331

സൗജന്യ തൊഴില്‍ മേള

വിഴിഞ്ഞം പനവിളക്കോട് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 24ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ് ടു , ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. നവാഗതര്‍ക്കും അവസരം ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് രാവിലെ 10 മണിക്ക് ബയോഡേറ്റയുടെ കുറഞ്ഞത് മൂന്ന് പകര്‍പ്പുകളും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് ഹാജരാകണം. ഇതോടൊപ്പം, 2022ന് ശേഷം ഐ.ടി.ഐ ഫിറ്റര്‍/ വെല്‍ഡര്‍ / ഷീറ്റ് മെറ്റല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍  കോഴ്സിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനായി 9495999697 എന്ന നമ്പറിലേക്ക് ”ജോബ് ഫെയര്‍” എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google