കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ ഒഴിവ് : Kerala PSC Recruitment

0
4694
Ads

കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ തസ്തികയിൽ  യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു.

  • സ്ഥപനം: കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
  • ഉദ്യോഗപ്പേര് : സ്റ്റോർ കീപ്പർ
  • ശമ്പളം: 19,000-43,800/-
  • ഒഴിവുകളുടെ എണ്ണം : 01 എണ്ണം
  • കാറ്റഗറി നമ്പർ : 377/2024

പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1988 നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.

യോഗ്യതകൾ: എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യം

അപേക്ഷ സമർപ്പിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തീട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും password ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Ads

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 04.12.2024 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ. അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് : www.keralapsc.gov.in.