സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

0
215

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം.

സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ 2022 ജൂലൈ 7 നകം നൽകണം. വെള്ളപേപ്പറിൽ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര-12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2344245.

LEAVE A REPLY

Please enter your comment!
Please enter your name here