നോര്‍ക്ക – സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

0
521
Ads

നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MOH) സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 2023 മാര്‍ച്ച് 14 മുതല്‍ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം ആവശ്യമില്ല.

നഴ്സുമാര്‍ക്ക് നഴ്സിംഗില്‍ ബി.എസ്സി/ പോസ്റ്റ് ബിഎസ്സി/ എംഎസ് സി / പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് 35 വയസാണ് പ്രായപരിധി.
പ്ലാസ്റ്റിക് സര്‍ജറി / കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐസിയു/എന്‍ഐസിയു/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്‌സ് / പിഐസിയു/ പീഡിയാട്രിക് ഇആര്‍ എന്നീ ഡിപ്പാര്‍ട്മെന്റുകളിലേക്കാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ്.

മുതിര്‍ന്നവര്‍ക്കുള്ള ഇആര്‍, എകെയു, സിസിയു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്‌സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ഐസിയു), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ഇആര്‍, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ടവര്‍, എന്‍ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ (ഒടി/ഒആര്‍ ), പീഡിയാട്രിക് ഇആര്‍, പീഡിയാട്രിക് ജനറല്‍, പിഐസിയു, വുണ്ട്, മാനുവല്‍ ഹാന്‍ഡ്ലിംഗ്, ഐവി ടീം എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകള്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക റൂട്സിന്റെ www.norkaroots.org, www.nifl.norkaroots.org എന്നീ വെസൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാം.

ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ഡ് പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ജെപിജി ഫോര്‍മാറ്റ് ) എന്നിവ ലിങ്കില്‍ അപ്ലോഡ് ചെയ്യണം.
ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച് ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കും. 2023 മാര്‍ച്ച് 11 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Ads

സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്സിന്റെ ശ്രദ്ധയില്‍പെടുത്തണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google