യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 300 അസിസ്റ്റന്റ്

0
2323
Ads

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അസിസ്‌റ്റൻ്റ് ഒഴിവ്. 300 ഒഴിവ് നിലവിലുണ്ട്. കേരളത്തിൽ 30 ഒഴിവുകളുണ്ട്. 2024 ജനുവരി 6 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

യോഗ്യതഏതെങ്കിലും വിഷയത്തിൽ ബിരുദം
ഒഴിവ്300
ശമ്പളം22,405 – 62,265 രൂപ
പ്രായം21-30
ഫീസ്1000 രൂപ
Telegram ChannelClick Here
WhatsApp ChannelClick Here

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം.

ശമ്പളം : 22,405 – 62,265 രൂപ
പ്രായം: (30.09.2023 ന്): 21-30. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 30.09.2023 അടിസ്ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും റീജനൽ ലാംഗ്വേജ് ടെസ്‌റ്റും അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. എറണാകുളം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.

ഫീസ്: 1000 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ, യുഐഐസി ജീവനക്കാർ ക്ക് 250 രൂപ മതി. ഓൺലൈൻ ആയി ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.uiic.co.in സന്ദർശിക്കുക For official Notification click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google