ടെക്നോപാര്‍ക്ക് ആസ്ഥാനമായ അക്യൂബിറ്റ്‌സില്‍ (Accubits) 500 ഒഴിവുകള്‍

0
409
Ads

ടെക്നോപാർക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിവിധ വിഭാഗങ്ങളിലായി ഉയർന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങൾ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങൾ റിമോട്ട് ഓപ്ഷൻ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

  1. നോഡ് ജെ എസ്,
  2. പൈഥൺ,
  3. ഫുൾ സ്റ്റാക്ക് MERN/MEAN,
  4. ആംഗുലാർ, ഡെവ് ഓപ്സ്,
  5. റിയാക്റ്റ് ജെ എസ്,
  6. എ എസ് പി.നെറ്റ്,
  7. വേർഡ്പ്രസ്സ്,
  8. റിയാക്റ്റ് നേറ്റീവ്,
  9. ഡാറ്റവെയർഹൗസ് എഞ്ചിനീയർ, സെയിൽസ്ഫോഴ്സ് ഡെവലപ്പർ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമർമാർ/ ഡെവലപ്പർമാർ തസ്തികകളിലേക്കാണ് നിയമനം.

കൂടാതെ, 60 ഓളം മാനേജർമാർ/ലീഡുകൾ; ഏകദേശം 50 നിർമ്മിത ബുദ്ധി / ബ്ലോക്ക്ചെയിൻ എഞ്ചിനീയർമാർ, മെഷീൻ ലേണിംഗ് ഗവേഷകർ, കമ്പ്യൂട്ടർ വിഷൻ എഞ്ചിനീയർമാർ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 യു ഐ / യു എക്സ് ഡിസൈനർമാർ, 15 ബിസിനസ് അനലിസ്റ്റുകൾ, 10 ക്ലയന്റ് പാർട്ണർമാർ, 10 എച്ച്ആർ ഇന്റേണുകൾ, 5 ടാലന്റ് അക്വിസിഷൻ സ്പെഷ്യലിസ്റ്റുകൾ, 5 ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, 3 കണ്ടന്റ് മാർക്കറ്റിംഗ് മാനേജർ, 2 മാർക്കറ്റിംഗ് അനലിസ്റ്റുകൾ എന്നിവരെയും അക്യുബിറ്റ്സ് ടെക്നോളജീസ് റിക്രൂട്ട് ചെയ്യും. ഒഴിവുകൾ വിശദമായി അറിയാനും അപേക്ഷിക്കാനും സന്ദർശിക്കുക https://accubits.com/career/?pagenum=1

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google