ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

0
530

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം.

സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികമുള്ള പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here