വി.എച്ച്.എസ്.ഇ തൊഴിൽ മേള കേരളത്തിലെ 6 റീജിയനുകളിൽ

0
1682
Ads

പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കൻ്ററി വിഭാഗം (വി.എച്ച്.എസ്.ഇ) കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ സംസ്ഥാന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി സഹകരിച്ച് തൊഴിൽ മേളകൾ നടത്തുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സംസ്ഥാന എംപ്ലോയ്മെന്റ് ഏക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വി.എച്ച്.എസ്. ഇ/എൻ.എസ്.ക്യൂ.എഫ് കോഴ്സുകൾ വിജയിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ മേളകൾ ജില്ലാ / റീജിയണൽ തലത്തിൽ സംഘടിപ്പിക്കുന്നു. ഹയർ സെക്കൻ്ററി പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസനവും ഉറപ്പാക്കുന്ന എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സു‌കളാണ് വി.എച്ച്.എസ്. ഇ. യിൽ നിലവിലുള്ളത്.

ആസ്പയർ -2024 തൊഴിൽ മേള ജനുവരി 27 ശനിയാഴ്ച Read more 

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ജോലിസാധ്യതകൾ കണ്ടെത്തുന്നതിനും കരിയർ മേഖല തെരെഞ്ഞെടുക്കു ന്നതിനും തൊഴിൽ മേളകൾ സഹായിക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വി.എച്ച്.എസ്. ഇ അസിസ്റ്റൻ്റ് ഡയറക്‌ടർമാർ, എംപ്ലോയ്മെൻ്റ് ഓഫീസർമാർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ വിവിധ സ്വകാര്യ / പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് മേളകൾ നടക്കുന്നത്.

രജിസ്ട്രേഷനായി പഠിച്ച വി.എച്ച്.എസ്.ഇ സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. തൊഴിൽ മേളകൾ സംബന്ധിച്ച വിശദ വിവരങ്ങളും, സമയക്രമവും വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ വെബ് പോർട്ടൽ ആയ
www.vhseportal.kerala.gov.in സന്ദർശിക്കുക

Ads

വിവിധ റീജിയണുകളിലെ ജോഫ് ഫെയർ (തൊഴിൽ മേള) ചുവടെ ചേർത്തിരിക്കുന്ന സമയക്രമത്തിൽ നടക്കുന്നതാണ്.

Job Fair Schedule

തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റും, മൂന്നു സെറ്റ് പകർപ്പും സഹിതം രജിസ്ട്രേഷൻ നടത്തി പ്രസ്‌തുത സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതാണ്

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google