സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ നിയമനം

0
148
Ads

അപേക്ഷയ്ക്കുള്ള സമയ പരിധി നീട്ടി
എറണാകുളം ജില്ലയിലെ കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി.

1. സ്കിൽ സെന്റർ കോഓർഡിനേറ്റർ-1 (യോഗ്യത – എം. എസ്. ഡബ്ല്യൂ/ ബിടെക് / എംബിഎ / ബി.എസ്.സി അഗ്രിക്കൾച്ചർ)
2. സ്കിൽസെന്റർ അസിസ്റ്റന്റ് -1 (യോഗ്യത -ബന്ധപ്പെട്ട ജോബ്റോൾസിൽ എൻ.എസ്.ക്യൂ.എഫ് സ്കിൽ സർട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട വി. എച്ച്.എസ്.ഇ കോഴ്‌സ് പാസ്.
3. ട്രെയിനർ വെയർഹൗസ് അസ്സോസിയേറ്റ്-1(യോഗ്യത-12- ാം ക്ലാസ്, 2 വർഷ സേവനപരിചയം, 2 വർഷ പരിശീലനപരിചയം
4. ട്രെയിനർ -ഡ്രോൺ സർവീസ് ടെക്‌നിഷ്യൻ -1 (യോഗ്യത ഇലക്ട്രോണിക്സ് ഏറോനോട്ടിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ/ ബിരുദം, 2 വർഷ പരിചയം)

അപേക്ഷ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 2024 ജനുവരി 8ന് മുൻപ് സ്‌കൂളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446739381.