ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

0
137

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലേക്ക് കരാര അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. നിയമന കാലാവധി ആറ് മാസം. ബിരുദം, ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമ, എംഎസ് വേഡിലും എം.എസ് എക്സലിലുമുള്ള പ്രവൃത്തിപരിചയം, ആശയവിനമിയ മികവ്, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേര്‍ഡ് പ്രോസസിങ് എന്നിവയിലുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം 2023 സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076. Source

LEAVE A REPLY

Please enter your comment!
Please enter your name here