അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ.

0
5640
Ads

വിവിധ ജില്ലകളിലെ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്,പത്താം ക്ലാസ്സ്‌ തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാവുന്നതണ്, പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ

📗 അങ്കണവാടികളിൽ അങ്കണവാടി ഹെൽപ്പർ ജോലി: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെനിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കരുത്. അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍: 0469 2 997 331. Link

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

Ads

2022 ജനുവരി 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായി രിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും.

പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. 2022 നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04935 240754, 9744470562.