കോസ്റ്റൽ വാർഡൻമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

0
342
Ads

സംസ്ഥാനത്തെ ഏഴ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള 36 കോസ്റ്റൽ വാർഡൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യ തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിൽ സ്ത്രീകൾക്ക് മുൻഗണന നൽകും.

അഴീകോട്, മുനക്കകടവ്, അഴീക്കൽ, തലശ്ശേരി, തൃക്കരിപൂർ, ബേക്കൽ, കുമ്പള എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളിലാണ് ഒഴിവുകൾ. പ്രായം 2021 ജനുവരി ഒന്നിന് 18നും 50നും മദ്ധ്യേ. പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കടലിൽ നീന്താനുള്ള കഴിവ് നിർബന്ധമാണ്.
അപേക്ഷാ ഫോറം കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രായം, വിദ്യാഭ്യസ യോഗ്യത (എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം മറ്റുള്ളവ), ഫിഷർമെൻ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തീരദേശ പോലീസ് ആസ്ഥാനത്ത് 2022 ജനുവരി 15ന് വൈകിട്ട് അഞ്ചിനു മുൻപായി നേരിട്ടോ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, കോസ്റ്റൽ പോലീസ്, കോസ്റ്റൽ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, മറൈൻ ഡ്രൈവ്, എറണാകുളം ജില്ല, പിൻ കോഡ്- 682031 എന്ന വിലാസത്തിൽ ലഭിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google