ട്യൂഷന്‍ ടീച്ചര്‍മാരെ അവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ് യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 13 വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310, 8547630042.
ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുള്ള സിവില്‍ എഞ്ചിനിയറിംഗ് ബി-ടെക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 0469 2650228
ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യതകള്‍:- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ എട്ടിനു മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04682 222340.
പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍
കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത. എം.എസ്.ഡബ്ല്യൂ/എം.എസ്‌സി സൈക്കോളജി പാസ് ആയിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഡിസംബര്‍ ആറിന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കില്‍ punarjani2005@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. ശമ്പളം 12000 + ടി.എ 900.
അപേക്ഷകള്‍ അയക്കേണ്ടവിലാസം : പ്രോജക്റ്റ് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാപദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട, പിന്‍: 689645, ഫോണ്‍:0468-2325294 (ഓഫീസ്), 9747449865 (മോണിട്ടറിംഗ് ഇവാല്യുവേഷന്‍ ആന്റ് അക്കൗണ്ട്സ് ഓഫിസര്‍).