നാഷണല്‍ ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ ഒഴിവ്

0
109
Ads

തൃശ്ശൂർ ജില്ലയിലെ നാഷണല്‍ ആയുഷ് മിഷൻ വഴി ഗവ. ഹോമിയോ ആശുപത്രികളിലേക്കും ഒഴിവുവരാവുന്ന പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ 2023 ആഗസ്റ്റ് 19ന് ശനി വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖ തിയതി പിന്നീട് അറിയിക്കും.

യോഗ്യത– ബി.എച്ച്..എം.എസ് ബിരുദത്തോടൊപ്പം കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കേണ്ടതാണ് പ്രതിമാസ വേതനം 35,700രൂപ. നിലവിലെ ഒഴിവുകളുടെ എണ്ണം ഒന്ന്.ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ- 0487-2939190. Source