നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന് മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിൽ താത്ക്കാലിക നിയമനം
നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന് മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു. എട്ടാംതരം പാസാണ് യോഗ്യത. 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം. ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 8078527434.
ജൂനിയര്‍ റസിഡന്റ് നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ്. ബിരുദധാരികളായ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 52000 രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.comല്‍ വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും, ഇ മെയിലും നിര്‍ബന്ധമായും ചേര്‍ക്കണം. ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെറിയമുണ്ടം ഗവ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉള്ള എം.ബി.എ അല്ലെങ്കില്‍ ബിബിഎ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്സ് എന്നിവയിലുള്ള ബിരുദം, കൂടാതെ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് (കമ്മ്യൂണിക്കേഷന്‍ സ്കില്‍), ബേസിക് കമ്പ്യൂട്ടര്‍ (പ്ലസ്ടു/ ഡിപ്ലോമ ലെവല്‍) എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 28 ബുധനാഴ്ച രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0494-2967887.
ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്
തവനൂര്‍ പ്രതീക്ഷാ ഭവനില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനത്തിന് ഗവ. അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്കിടയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റായി ജോലി ചെയ്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്തംബര്‍ 24 നുള്ളില്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ hr.kerala.hlfppt.org എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04942699050, 9744038000.
അദ്ധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുളള എച്ച്.എസ്.എസ്.ടി (സീനിയര്‍) ബോട്ടണി തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച (സെപ്തംബര്‍ 24) ഉച്ചയ്ക്ക് 1 മണിക്ക് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
Latest Jobs
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025


