കുടുംബശ്രീ ബസാറിൽ ഒഴിവ്

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബസാറിലേയ്ക്ക് സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ്, സെയില്‍സ്‌ഗേള്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ് (ഒഴിവ് – 1) യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടര്‍ – ടാലിയില്‍ പ്രാവിണ്യം. സമാനമേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായം (01.01.2022 ന്) 25 നും 45 നും മധ്യേ. ശമ്പളം – പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ.

സെയില്‍സ്‌ഗേള്‍ (പ്രതീക്ഷിത ഒഴിവ് – 1) യോഗ്യത : പ്ലസ് ടു/ തത്തുല്യ യോഗ്യത. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ടൂവീലര്‍ ഓടിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായം (01.01.2022ന്) 25നും 40നും മധ്യേ . ശമ്പളം പ്രതിമാസം 9000 രൂപ
കോര്‍പ്പറേഷന്‍ പരിധിയിലുളള താമസക്കാര്‍ക്കും പുഴക്കല്‍, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാര്‍ക്കും മുന്‍ഗണന.

രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും,യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ 2022 മെയ് 20ന് വൈകീട്ട് 5.00 മണിക്ക് മുന്‍പ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കലക്‌ട്രേറ്റ് രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ – 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

Leave a Reply