പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു | Kerala PSC Notifications April 2023

0
1024
Ads

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, ജൂനിയർ അസ്സേ മാസ്റ്റർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക്ക് ഗ്രേഡ് ll
ജില്ലാതലം: എൽപി സ്കൂൾ ടീച്ചർ (തമിഴ്), ഡ്രൈവർ കം മെക്കാനിക്ക്.

സ്പെഷ്യൽ റിക്രൂട്ട്മെൻറ് ( പട്ടികവർഗ്ഗക്കാർക്ക് മാത്രം) -സംസ്ഥാനതലം : ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ll , ജൂനിയർ അസിസ്റ്റൻറ്.
ജില്ലാതലം: (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് മാത്രം)- ലബോറട്ടറി അസിസ്റ്റൻറ്.

എൻ സി എ റിക്രൂട്ട്മെൻറ്: സംസ്ഥാനതലം: നാലാം എൻ സി എ വിജ്ഞാപനം അസിസ്റ്റൻറ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എസ് സി), അസിസ്റ്റൻറ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എസ് റ്റി), പതിനൊന്നാം എൻ സി എ വിജ്ഞാപനം ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ (അറബിക്), അഞ്ചാം എൻ സി എ വിജ്ഞാപനം കെയർടേക്കർ (വനിത)
ജില്ലാതലം: പത്താം എൻ സി എ വിജ്ഞാപനം ഹൈസ്കൂൾ ടീച്ചർ (അറബിക്), രണ്ടാം എൻ സി എ വിജ്ഞാപനം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), ഒന്നാം എൻസിഎ വിജ്ഞാപനം ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ll , ഒന്നാം എൻസിഎ വിജ്ഞാപനം ഫാർമസിസ്റ്റ് ഗ്രേഡ് ll (ആയുർവേദം), എട്ടാം എൻസിഎ വിജ്ഞാപനം പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു), ഒന്നാം എൻസിഎ വിജ്ഞാപനം ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് (വിമുക്തഭടന്മാർ മാത്രം).

പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15.03.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ഏപ്രിൽ 19 ന് അർധരാത്രി 12 മണി വരെ. വെബ്സൈറ്റ്: www.keralapsc.gov.in

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google