സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

0
960
Career Development Centre Placement drive
Ads

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2024 നവംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് പ്രയുക്തി എന്ന പ്ലേസ്‌മെന്റ് ഡ്രൈവ്.

ഒഴിവുകൾ

  1. എച്ച് ആര്‍ അഡ്മിന്‍,
  2. അക്കൗണ്ടന്റ്,
  3. എച്ച് ആര്‍ എക്‌സിക്യൂട്ടീവ്,
  4. മള്‍ട്ടി ടെക്‌നിഷ്യന്‍,
  5. ഹൗസ് കീപ്പിംഗ് അസോസിയേറ്റ് (റൂം ബോയ്‌സ്),
  6. കുക്ക്,
  7. കാഷ്യര്‍/അക്കൗണ്ട് അസിസ്റ്റന്റ്,
  8. സെയില്‍സ് എക്‌സിക്യൂട്ടീവ്,
  9. കിച്ചണ്‍ സ്റ്റീവാര്‍ഡ് (ക്ലീനിങ്)
  10. ഇന്‍ഷ്യുറന്‍സ് ഏജന്റ്,
  11. സഹായിക് (ഫ്രീലാന്‍സിങ്) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യോഗ്യത: എട്ടാം ക്ലാസ്, എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബി കോം, ബി കോം വിത്ത് ടാലി, ഐ ടി ഐ / ഐ ടി സി/ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ / റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്)

മേൽ പറഞ്ഞ തസ്തികളിൽ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയുമായി എത്തണം. ഫോണ്‍ : 04972703130

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google