ടാറ്റാ മെമ്മോറിയല്‍ സെന്ററില്‍ 221 അവസരം

0
286
Ads

മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായി 221 ഒഴിവുണ്ട്. ഇതിൽ 102 ഒഴിവ് നഴ്സ് തസ്തികയിലും 40 ഒഴിവ് ലോവർഡിവിഷൻ ക്ലാർക്ക് തസ്തികയിലുമാണ്

നഴ്സ്102: നഴ്സ് എ 73, നഴ്സ് ബി 24, നഴ്സ് സി 5 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയും ഓങ്കോളജി നഴ്സിങ് ഡിപ്ലോമയും. അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി. (നഴ്സിങ്), ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. നഴ്സ് എ. തസ്തികയിലേക്ക് ഒരുവർഷത്തെ പരിചയം (കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ) നഴ്സ് ബി. തസ്തികയിലേക്ക് ആറുവർഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയിൽ) നഴ്സ് സി. തസ്തികയിലേക്ക് 12 വർഷത്തെ പരിചയവും (100 കിടക്കകളുള്ള ആശുപത്രിയിൽ) വേണം. പ്രായം: നഴ്സ്എ: 30 വയസ്സ്, നഴ്സ് ബി: 35 വയസ്സ്, നഴ്സ് സി: 40 വയസ്സ് എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അസി. പ്രൊഫസർ12, അസി. നഴ്സിങ് സൂപ്രണ്ട്4, അസി. റേഡിയോളജിസ്റ്റ്1, ഹെഡ് (ഐ.ടി.)1, ഓഫീസർ ഇൻചാർജ് (ഡിസ്പെൻസറി)1, സയന്റിഫിക് ഓഫീസർഎസ്.ബി. (ബയോമെഡിക്കൽ)2, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ)1, സയന്റിഫിക് അസിസ്റ്റന്റ് സി. (ന്യൂക്ലിയർ മെഡിസിൻ)1, ടെക്നീഷ്യൻ സി. (സി.എസ്.എസ്.ജി.)1.

അസിസ്റ്റന്റ് 12, ലോവർഡിവിഷൻ ക്ലാർക്ക് 40 ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്കും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക് www.tmc.gov.in. അവസാനതീയതി: 2021 ഡിസംബർ 7

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google