ട്രേഡ്സ്മാന്‍, ഇന്‍സ്ട്രക്ടര്‍, അധ്യാപക ഒഴിവുകൾ

0
350
Ads

ട്രേഡ്സ്മാന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ സിവില്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് രണ്ട് -ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍ നവംബര്‍ 26 ന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എം.ബി.എ / ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഗ്രാജ്വേറ്റ് / ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ട്രെയിന്‍ഡ് എംപ്ലോയബിലിറ്റി സ്‌കില്‍സ്. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ് ടു/ ഡിപ്ലോമതല കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241010.

അധ്യാപക ഒഴിവ്

മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ ടീച്ചറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ടി.ടി.സി, കെ-ടെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 27 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. ഫോണ്‍: 0491 2815894.