ജില്ലാ ആയുർവേദ ആശുപത്രിയിൽ ക്ലർക്ക്,കുക്ക്, ഫുൾടൈം സ്വീപ്പർ, സെക്യൂരിറ്റി,ഫീമെയിൽ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റൻ്റ് ഒഴിവ്

    0
    127
    Ads

    ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി

    പാറേമാവിലുള്ള ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ (അനക്സ്) വിവിധ  തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക്,കുക്ക്, ഫുൾടൈം സ്വീപ്പർ, സെക്യൂരിറ്റി,ഫീമെയിൽ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികളിലാണ് ഒഴിവ്.

    യോഗ്യത ക്ലർക്ക്:  പ്ലസ്ടു, കംമ്പ്യൂട്ടർ പരിചയം, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യം, പ്രവർത്തി പരിചയം,

    കുക്ക് (സ്ത്രീ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം,

    ഫുൾടൈം സ്വീപ്പർ- 2 (സ്ത്രീകൾ):പ്രായപരിധി 60 വയസ് കവിയരുത്, പ്രവർത്തി പരിചയം,

    സെക്യൂരിറ്റി (പുരുഷൻ):പ്രായപരിധി 60 വയസ് കവിയരുത്,   പ്രവർത്തി പരിചയം,

    ഫീമെയിൽ തെറാപ്പിസ്റ്റ്:ഗവ.അംഗീകൃത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും,

    പഞ്ചകർമ്മ അസിസ്റ്റൻ്റ് (സ്ത്രീ):യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം.

    യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 25 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നിശ്ചിത മാതൃകയിലുള്ള  അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തി പരിചയം, വിലാസം  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ അപേക്ഷ നൽകണം. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. 2026 മെയ് 29 ന് രാവിലെ 10 മണിക്ക്   സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം അഭിമുഖത്തിന്  ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232420, 9446370958 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

    WhatsApp WhatsApp Channel
    Join Now
    Telegram Telegram Channel
    Join Now

    Latest Jobs

    Google Logo Add Free Job Alerts Kerala as a trusted source on Google