IBPS RRB Recruitment 2025 : ഗ്രാമീണ ബാങ്കുകളിൽ ഓഫീസർ & ഓഫീസ് അസിസ്റ്റന്റ് ജോലി നേടാം : 13,217 ഒഴിവുകൾ

0
3249
Ads

ഇന്ത്യയിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ (RRB) ഒഴിവുകൾ . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പെഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കിയ CRP–RRBs XIV Notification 2025 പ്രകാരം 13,217 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ബാങ്കിംഗ് രംഗത്ത് സ്ഥിരതയും വളർച്ചയും തേടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. കേരളത്തിലും അവസരം.

പ്രധാന വിവരങ്ങൾ

  • മൊത്തം ഒഴിവുകൾ: 13,217
  • അപേക്ഷ ആരംഭം: 2025 സെപ്റ്റംബർ 1
  • അവസാന തീയതി: 2025 സെപ്റ്റംബർ 21
  • ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്) പ്രിലിംസ് പരീക്ഷ: ഡിസംബർ 6, 7, 13 & 14, 2025
  • ഓഫീസർ സ്കെയിൽ-I (PO) പ്രിലിംസ് പരീക്ഷ: നവംബർ 22 & 23, 2025
  • മെയിൻ പരീക്ഷ (ഓഫീസർ സ്കെയിൽ-I, II, III): ഡിസംബർ 28, 2025
  • മെയിൻ പരീക്ഷ (ഓഫീസ് അസിസ്റ്റന്റ്): ഫെബ്രുവരി 1, 2026

ഒഴിവുകൾ

പോസ്റ്റ്ഒഴിവുകളുടെ എണ്ണം
ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്)7,972
ഓഫിസർ സ്കെയിൽ-I (PO)3,907
ഓഫിസർ സ്കെയിൽ-II (ജനറൽ ബാങ്കിംഗ്)854
ഓഫിസർ സ്കെയിൽ-II (ഐടി ഓഫീസർ)87
ഓഫിസർ സ്കെയിൽ-II (ചാർട്ടേഡ് അക്കൗണ്ടന്റ്)69
ഓഫിസർ സ്കെയിൽ-II (ലോ ഓഫീസർ)48
ഓഫിസർ സ്കെയിൽ-II (കൃഷി ഓഫീസർ)50
ഓഫിസർ സ്കെയിൽ-II (മാർക്കറ്റിംഗ് ഓഫീസർ)15
ഓഫിസർ സ്കെയിൽ-II (ട്രഷറി മാനേജർ)16
ഓഫിസർ സ്കെയിൽ-III (സീനിയർ മാനേജർ)199

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത:
    • ഓഫീസ് അസിസ്റ്റന്റിനും ഓഫിസർ സ്കെയിൽ-I നും: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
    • സ്പെഷ്യലിസ്റ്റ് പോസ്റ്റുകൾ (IT, ലോ, CA, കാർഷികം, മാർക്കറ്റിംഗ് മുതലായവ)ക്ക് ബന്ധപ്പെട്ട മേഖലയിൽ യോഗ്യതയും പ്രവൃത്തിപരിചയവും ആവശ്യമാണ്.
  • പ്രായപരിധി (01/09/2025ന് അനുസരിച്ച്):
    • ഓഫീസ് അസിസ്റ്റന്റ്: 18 – 28 വയസ്സ്
    • ഓഫിസർ സ്കെയിൽ-I: 18 – 30 വയസ്സ്
    • ഓഫിസർ സ്കെയിൽ-II: 21 – 32 വയസ്സ്
    • ഓഫിസർ സ്കെയിൽ-III: 21 – 40 വയസ്സ്
  • പ്രാദേശിക ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന RRB-യുടെ സംസ്ഥാന ഭാഷ അറിയണം.

തിരഞ്ഞെടുപ്പ് നടപടിക്രമം

  • ഓഫീസ് അസിസ്റ്റന്റ് → പ്രിലിംസ് → മേൻസ് → (ഇന്റർവ്യൂ ഇല്ല)
  • ഓഫിസർ സ്കെയിൽ-I → പ്രിലിംസ് → മേൻസ് → ഇന്റർവ്യൂ
  • ഓഫിസർ സ്കെയിൽ-II & III → സിംഗിൾ മേൻസ് പരീക്ഷ → ഇന്റർവ്യൂ

പരീക്ഷാ വിഷയങ്ങൾ: Reasoning, Quantitative Aptitude, General Awareness, English/Hindi, Computer Knowledge, Professional Knowledge (സ്പെഷ്യലിസ്റ്റ് പോസ്റ്റുകൾക്ക്).

അപേക്ഷാഫീസ്

വിഭാഗംഫീസ്
ജനറൽ / OBC₹850
SC / ST / PwBD₹175

ശമ്പളം & ആനുകൂല്യങ്ങൾ

  • ഓഫീസ് അസിസ്റ്റന്റ്: ശരാശരി പ്രതിമാസം ₹35,000 – ₹37,000
  • ഓഫിസർ പോസ്റ്റുകൾ: കൂടുതൽ ശമ്പളവും, അലവൻസുകളും, പ്രമോഷൻ അവസരങ്ങളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  1. IBPS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ibps.in
  2. “CRP RRBs XIV” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. രജിസ്ട്രേഷൻ ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ക്രെഡൻഷ്യൽ നേടുക.
  4. വിശദമായ അപേക്ഷ ഫോം പൂരിപ്പിക്കുക.
  5. ഫോട്ടോ, സിഗ്നേച്ചർ മുതലായ സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക.
  6. ഫീസ് ഓൺലൈനായി അടയ്ക്കുക.
  7. അപേക്ഷ സമർപ്പിച്ച് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക