അഗ്‌നിപഥ്: ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു

0
278
Ads

സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17½ മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

  1. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്),
  2. അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്),
  3. അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ),
  4. അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്),
  5. അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്,
  6. അഗ്‌നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയ വിശദ വിവരങ്ങൾ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.