കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിൽ (Centre for Development of Advanced Computing) വിവിധ തസ്തികകളിലായി 951 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘ജസ്റ്റ് ഇൻ ടൈം’ (JIT) ജൂൺ 2026 പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലാണ് ഈ നിയമനം നടക്കുന്നത്.
പ്രധാന തസ്തികകൾ
- പ്രോജക്ട് അസോസിയേറ്റ്
- പ്രോജക്ട് എൻജിനീയർ
- പ്രോജക്ട് മാനേജർ
- പ്രോജക്ട് ഓഫീസർ
ജോലി ലഭിക്കാവുന്ന കേന്ദ്രങ്ങൾ
തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മൊഹാലി, മുംബൈ, നോയിഡ, പൂണെ, നോർത്ത് ഈസ്റ്റ് സെന്റർ എന്നിവടങ്ങളിലെ ഓഫീസുകളിലും ഇവയുടെ പ്രോജക്ട് സൈറ്റുകളിലുമായിരിക്കും നിയമനം.
യോഗ്യതയും പ്രായപരിധിയും
- വിദ്യാഭ്യാസ യോഗ്യത: തസ്തികകൾക്ക് അനുസരിച്ച് ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക്, എം.സി.എ, പിഎച്ച്.ഡി അല്ലെങ്കിൽ റെഗുലർ പി.ജി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും (ഫ്രഷേഴ്സ്) അവസരമുണ്ട്.
- പ്രായപരിധി: വിവിധ തസ്തികകൾക്ക് അനുസരിച്ച് 30 മുതൽ 50 വയസ്സ് വരെ. നിയമാനുസൃതമായ പ്രായഇളവുകൾ ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് രീതി
അപേക്ഷകരുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം യോഗ്യരായവരെ എഴുത്തുപരീക്ഷ അല്ലെങ്കിൽ നേരിട്ടുള്ള അഭിമുഖം വഴി തിരഞ്ഞെടുക്കും. ഓൺലൈൻ പരീക്ഷയോ ഡിജിറ്റൽ അഭിമുഖങ്ങളോ ആയിരിക്കും ഇതിനായി നടത്തുക. നേരിട്ടുള്ള അഭിമുഖമാണെങ്കിൽ അതത് സി ഡാക് കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതുണ്ട്.
പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ്: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരുവിധ അപേക്ഷാ ഫീസും ഇല്ല.
- അവസാന തീയതി: 2026 ജൂൺ 20
- വെബ്‌സൈറ്റ്: www.cdac.in
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സി ഡാക്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി (https://www.cdac.in/index.aspx?id=career) ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 20 ആണ്.
Latest Jobs
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810

