സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് 2026 ജൂൺ 8-ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിച്ചു. 2025 ജൂൺ 15-ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ഇത്. അതിനാൽ, ട്രയൽ അലോട്ട്മെന്റ് ലെറ്റർ ഉപയോഗിച്ച് സ്കൂളുകളിൽ പ്രവേശനം നേടാൻ സാധിക്കില്ല. പ്രവേശനത്തിനായി ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്.
എങ്കിലും, അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണിത്.
ഫലം എങ്ങനെ പരിശോധിക്കാം?
അപേക്ഷകർക്ക് ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് ‘Candidate Login-SWS’ വഴി ലോഗിൻ ചെയ്ത ശേഷം, ‘Trial Results’ എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. വീട്ടിൽ സാങ്കേതിക സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള സർക്കാർ അല്ലെങ്കിൽ എയ്‌ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സഹായം തേടാം.
പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമായ വിവരങ്ങൾ
ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കേണ്ടതാണ്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം:
- WGPA: അപേക്ഷാ വിവരങ്ങളും WGPA യും കൃത്യമാണോ എന്ന് പരിശോധിക്കുക.
- ഓപ്ഷനുകൾ പുന:ക്രമീകരിക്കൽ: ആവശ്യമാണെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം.
- നിർണ്ണായക വിവരങ്ങൾ: അലോട്ട്മെന്റിനെ ബാധിക്കുന്ന ജാതി സംവരണം, ബോണസ് പോയിന്റ് വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്ത്/താലൂക്ക് (സ്ഥിരമേൽവിലാസ പ്രകാരം), ടൈ ബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ (കലാകായിക മേളകൾ, ക്ലബുകൾ) എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കുക.
ശ്രദ്ധിക്കുക: കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങളിൽ അപേക്ഷകന്റെ പേരൊഴികെ മറ്റൊന്നും തിരുത്താൻ സാധിക്കുകയില്ല.
ജാതി, കാറ്റഗറി പൊരുത്തക്കേടുകൾ ഒത്തുനോക്കുക
ചില അപേക്ഷകളിൽ ജാതിയും കാറ്റഗറിയും രേഖപ്പെടുത്തിയതിൽ പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ഉദാഹരണത്തിന്, ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയവർ കാറ്റഗറിയായി ETB-ക്ക് പകരം ഹിന്ദു OBC എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
യോഗ്യതാ സർട്ടിഫിക്കറ്റിൽ ഈഴവ, മുസ്ലീം, ഒ.ബി.സി ഹിന്ദുക്കൾ, ലത്തീൻ കത്തോലിക്ക തുടങ്ങിയ വിഭാഗങ്ങൾ പൊതുവെ ‘OBC’ എന്നാണ് ഉണ്ടാകുകയെങ്കിലും, ഏകാലക പ്രവേശനത്തിൽ ഇവയോരോന്നും പ്രത്യേക കാറ്റഗറികളാണ്. അതിനാൽ പ്രോസ്പെക്ടസിന്റെ ‘അനുബന്ധം 2’ നോക്കി കൃത്യമായ കാറ്റഗറി ഉറപ്പാക്കുക. അതുപോലെ ‘Other Eligible Communities (OEC)’ ചെക്ക് ബോക്സിൽ അനുബന്ധം 2-ലെ OEC (പട്ടികവർഗ്ഗം) 13 വിഭാഗക്കാരും, OEC (പട്ടികജാതി) 7 വിഭാഗക്കാരും മാത്രമേ മാർക്ക് ചെയ്യാവൂ.
റാങ്ക് നമ്പറിനെക്കുറിച്ചുള്ള ആശങ്കകൾ വേണ്ട
കുറഞ്ഞ സീറ്റുകളുള്ള സ്കൂളുകളിൽ ഉയർന്ന റാങ്ക് (ഉദാഹരണത്തിന് 300 ഓ 400 ഓ മുകളിൽ) കാണുമ്പോൾ പ്രവേശനം ലഭിക്കില്ലെന്ന ആശങ്ക അപേക്ഷകർക്ക് ഉണ്ടാകാം. എന്നാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പ്രസ്തുത സ്കൂൾ ഓപ്ഷനായി നൽകിയ ആ ജില്ലയിലെ മുഴുവൻ അപേക്ഷകരുടെയും റാങ്കാണ് അവിടെ കാണിക്കുന്നത്. മെരിറ്റ് അനുസരിച്ച് ഇവർക്ക് മറ്റ് മെച്ചപ്പെട്ട ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കാനിടയുള്ളതിനാൽ, താഴ്ന്ന റാങ്കുകാർക്കും പ്രവേശന സാധ്യതയുണ്ട്.
സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ആനുകൂല്യങ്ങൾ അവകാശപ്പെടരുത്
ബോണസ് പോയിന്റ്, കാറ്റഗറി, ടൈ ബ്രേക്കിങ് വിവരങ്ങൾ എന്നിവ പ്രോസ്പെക്ടസിൽ ആവശ്യപ്പെട്ടിരിക്കുന്ന കൃത്യമായ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ അവകാശപ്പെടരുത്. തെറ്റായ വിവരങ്ങൾ കാരണം ലഭിക്കുന്ന അലോട്ട്മെന്റുകൾ, സ്കൂൾ പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ റദ്ദാക്കപ്പെടും. ഇത് വിദ്യാർത്ഥിയുടെ പ്രവേശന അവസരം പൂർണ്ണമായും നഷ്ടപ്പെടുത്തും.
സമയപരിധി: ജൂൺ 10 വൈകിട്ട് 5 മണി വരെ
അപേക്ഷകർക്ക് 2026 ജൂൺ 10-ന് വൈകിട്ട് 5 മണി വരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ ‘Edit Application’ എന്ന ലിങ്ക് വഴി ജൂൺ 10 വൈകിട്ട് 5 മണിക്ക് മുൻപായി തിരുത്തലുകൾ വരുത്തി ‘Final Confirmation’ ചെയ്യേണ്ടതാണ്. മുൻപ് ഫൈനൽ കൺഫർമേഷൻ നൽകാതിരുന്ന അപേക്ഷകർക്കും ഈ അവസരത്തിൽ ഫൈനൽ കൺഫർമേഷൻ നടത്തി അപേക്ഷകൾ അന്തിമമായി സമർപ്പിക്കാം. For more details visit https://hscap.kerala.gov.in/
Latest Jobs
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810

