സർക്കാർ ഓഫീസുകളിൽ ജോലി നേടാം – Government Jobs 30 April 2023

0
761

റസിഡൻഷ്യൽ ടീച്ചർ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

നിയമസഭയിലേക്ക് പരിഭാഷകരെ വേണം

ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും. അപേക്ഷാഫോം www.niyamasabha.org യിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മെയ് 25ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471-2512499, 2512019.

ഹോം മാനേജർ, ഫീൽഡ് വർക്കർ ഒഴിവ്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 22,500 രൂപ വേതനം ലഭിക്കും.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്യൂ (സൈക്കോളജി/സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. മാസം 16,000 രൂപ വേതനം ലഭിക്കും.
സ്ത്രീ ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 11ന് രാവില 10ന് മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് അഞ്ചിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാൾ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘ഡെമോഗ്രാഫിക് സർവേ ആൻഡ് റെസ്റ്റോറേഷൻ ഓഫ് ടു എൻഡേഞ്ചർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്ര ബെർബെറീസ് റ്റിംക്ടോറിയ ലെസ്ച്ച ആൻഡ് കോസ്സിനിയം ഫെനിസ്‌ട്രേറ്റം കോളിബർ ഇൻ വെസ്‌റ്റേൺ ഗാട്ട്സ്’ എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ മെയ് 11 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഐഡന്ററ്റിഫിക്കേഷൻ ആൻറ് ഡാറ്റാബേസ് ഡവലപ്മെൻറ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബയോകെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫെലോഷിപ്പ് 22,000രൂപ. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 9ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് കേരള വന വെബൈറ്റ് www.kfri.res.in സന്ദർശിക്കുക.

ഒഴിവ്
കോട്ടയം: കൊല്ലം ജില്ലയിൽ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്. എസ്.എസ്.ടി (ജൂനിയർ) ഫിസിക്‌സ് തസ്തികയിൽ കേൾവി വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഫിസിക്‌സിൽ സെക്കൻഡ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ഫിസിക്കൽ സയൻസിൽ ബി.എഡ്, എം.എഡ് / എം.ഫിൽ / സെറ്റ് / നെറ്റ് ആണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസയോഗ്യത, ഭിന്ന ശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് എട്ടിന് ബന്ധപ്പെട്ട പ്രൊഫഷനൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

താത്കാലിക നിയമനം

തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. ഫോൺ: 0487 2285746

താത്കാലിക നിയമനം

തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ  അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. ഫോൺ: 0487 2285746

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.