കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ – 2 April 2023

0
790

സിവിൽ പ്രൊജക്റ്റ് എൻജിനീയർ ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ 4ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

കുടുംബശ്രീ സ്‌നേഹിതയില്‍ കെയര്‍ ടേക്കര്‍ അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാമിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയില്‍ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എഴുതുവാനും വായിക്കുവാനും അറിയുന്നവര്‍ ആയിരിക്കണം. പാചകം, ക്ലീനിംഗ് എന്നീ ജോലികള്‍ ചെയ്തുള്ള മുന്‍പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ പത്തിനകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0467 2201205, 18004250716.

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം
രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ ഊര്‍ജവും ശേഷിയും വിനിയോഗിക്കുന്നതിനും ആരോഗ്യം, ശുചിത്വം, സാക്ഷരതാ, ലിംഗസമത്വം മറ്റു സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ബോധവത്കരണ/ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും യുവജന വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നെഹ്റു യുവ കേന്ദ്രയെ സഹായിക്കുന്നതിനുമായി നാഷണല്‍ യൂത്ത് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ മൂന്ന് വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്സ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2023 ഏപ്രില്‍ ഒന്നിന് 18നും 29നും മദ്ധ്യേ. റെഗുലര്‍ വിദ്യാര്‍ത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കേണ്ട. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ക്ക് ഈ വര്‍ഷം അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 5,000 രൂപ. നിയമനം രണ്ട് വര്‍ഷത്തേക്ക് മാത്രം. വെബ്സൈറ്റ് www.nyks.nic.in ഫോണ്‍ 04994 293544.

കാര്‍ഷിക സെന്‍സസ്: താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റര്‍മാരെ ആവശ്യമുള്ളത്. ഒരു വാര്‍ഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2910466.

ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ജില്ലാ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലെ പാല്‍ ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രെയിനി അനലിസ്റ്റ്/അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,500 രൂപ (കണ്‍സോളിഡേറ്റഡ്). എം.എസ്.സി. കെമിസ്ട്രി/എം.എസ്.സി. ബയോകെമിസ്ട്രി/എം.എസ്.സി ബയോടെക്‌നോളജി എന്നിവയാണ് യോഗ്യത. പ്രായം 18നും 35നും മധ്യേ. അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകളുമായി ഏപ്രില്‍ 12 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം. കൂടികാഴ്ച്ചക്ക് യോഗ്യത നേടിയവരുടെ പട്ടിക ഏപ്രില്‍ 13 ന് രാവിലെ 11 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഇന്റര്‍വ്യൂ ഏപ്രില്‍ 17 ന് രവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505137.

റേഡിയോളജിസ്റ്റ് കരാര്‍ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ഡി/ഡിഎംബി (റേഡിയോ ഡയഗ്നോസിസ്) ഡിഎംഅര്‍ഡിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായം 2023 ജനുവരി ഒന്നിന് 25-60. താത്പ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഏപ്രില്‍ അഞ്ച് (ബുധൻ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 11.00 വരെ മാത്രമായിരിക്കും.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റാ എന്‍ട്രി, ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനവുമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ്റൈറ്റിംഗ് കോഴ്സ് പാസായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ക്ക് ബയോഡാറ്റ, വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 221074.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.