സർക്കാർ ഓഫീസുകളിൽ വന്നിട്ടുളള ഒഴിവുകൾ – 3 October 2023

0
3679

ഇലക്ട്രീഷ്യന്‍ ഒഴിവ്
പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.

ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്
ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, ഒറിയ, തെലുങ്ക്, മറ്റ് ഇതര ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളള ട്രാന്‍സിലേറ്റര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ പൈനാവില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04862 235532, 6282406053.

ആയുർവേദ കോളജിൽ പ്രൊഫസർ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ നിലവിൽ ഒഴിവുള്ള ഒരു പ്രൊഫസർ (പഞ്ചകർമ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്കായി ഒക്ടോബർ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദവിസം രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം. പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 60,000 രൂപ.

പുരാരേഖ വകുപ്പിൽ റിസേർച്ച് ഫെല്ലോ
സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. എം.എ ഹിസ്റ്ററി, എം.ഫിൽ ആണ് യോഗ്യത. പി.എച്ച്.ഡി അഭിലഷണീയം. സേവന കാലാവധി ആറ് മാസം. പ്രതിമാസ കരാർ വേതനം 32,560 രൂപ. അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, പുരാരേഖാവകുപ്പ്, പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21. ഇന്റർവ്യവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സേവനം വകുപ്പുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

ഹിന്ദി അധ്യാപക ഒഴിവ്: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1) സംവരണം ചെയ്ത ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഹിന്ദിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ ഒക്ടോബർ ഒമ്പതിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

സീമെറ്റിൽ എൽ.ഡി ക്ലാർക്ക്
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.

സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുകൾ
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2023-24 അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: എം ബി എ/ബി ബി എ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിലിറ്റി സ്‌കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്‌സും വേണം. പ്ലസ്ടു/ഡിപ്ലോമ തലത്തിലും മുകളിലും ഇംഗ്ലീഷ്/കമ്യൂണിറ്റി സ്‌കിൽസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ നിർബന്ധമായി പഠിച്ചിരിക്കണം. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്‌ടോബർ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവേ സ്‌റ്റേഷന് സമീപം) ഇൻറർവ്യൂവിന് നേരിട്ട് ഹാജരാവുക. ഫോൺ: 0495 2461898.

സിസ്റ്റം അനലിസ്റ്റ് / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ് / ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക് www.iccs.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.