കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളിലെ ഒഴിവുകൾ – 2023 Nov 8

0
3770
Ads

പ്യൂണ്‍ നിയമനം: അപേക്ഷ 13 വരെ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. 5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04662240124, 9526421936

അറ്റന്‍ഡര്‍/ഫാര്‍മസിസ്റ്റ് നിയമനം
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എന്‍.എച്ച്.എം. പി.എച്ച്.സി.യില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍/ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 9496043665.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തവനൂർ റെസ്‌ക്യൂ ഹോമിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ എന്നിവയാണ് യോഗ്യത. ആഴ്ചയിൽ രണ്ടുവീതം എന്ന തോതിൽ പ്രതിമാസം എട്ടു സെക്ഷനുകളിലായി സേവനം ചെയ്യണം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക്് പങ്കെടുക്കാം.

കൗൺസലർ നിയമനം
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പഠന കേന്ദ്രത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, കൊമേഴ്സ്, മാനേജ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ, എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ തയ്യാറുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് https://forms.gle/ എന്ന ലിങ്ക് വഴി നവംബർ 12നുള്ളിൽ അപേക്ഷിക്കാം. ഫോൺ: 9496408066.

Ads

ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നി വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബർ17 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 01.01.2023 ന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ദിവസ ശമ്പളം 1100. വിദ്യാഭ്യാസ യോഗ്യത : കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയും .

ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദീപ്തം – കണ്‍സെന്റ്- ജന്‍ഡര്‍ @ സ്‌കൂള്‍ ലിംഗാധിഷ്ഠിത ബോധവത്ക്കരണ പരിപാടിയിലേക്ക് ആര്‍ പി/ഫെസിലിറ്റേറ്റര്‍മാര്‍ക്ക് അവസരം. എം എസ് ഡബ്ല്യു/ എം എ സോഷ്യോളജി/ എം എ സൈകോളജി യോഗ്യതയും പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റയും സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നവംബര്‍ 15നകം കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം. 691013 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 8281726466, 7902716852.

വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്‌സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. യോഗ്യത: നഴ്സിംഗിൽ എം.എസ്‌സിയും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഹാജരാകണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google