വികലാംഗ വനിതാ സദനത്തിൽ ഒഴിവുകൾ

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നതിൽ തൽപരതയും, മുൻപരിചയുമുള്ള എട്ടാം ക്ലാസ് പാസായ അൻപത് വയസിൽ താഴെ പ്രായമുള്ള വനിതകൾക്കാണ് അവസരം.

താൽപ്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും സഹിതം 2022 ജൂലൈ 30നു രാവിലെ 10ന് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

Leave a Reply

error: Content is protected !!