കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2022 ജൂലൈ 30ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
മൾട്ടി ടാസ് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് ഒഴിവുകൾ (സ്ത്രീകൾ) ഉണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. വേതനം 18390 രൂപ. പ്രാപരിധി 50 വയസ്. ഇന്റർവ്യൂ സമയം രാവിലെ 9.30ന്.
ജെ.പി.എച്ച്.എൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം. വേതനം 24,520 രൂപയാണ്. പ്രായപരിധി 50 വയസ്. ഇന്റർവ്യൂ സമയം ഉച്ച്ക്ക് 1.30ന്.
ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും. അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.
Latest Jobs
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്
-
വിമാനത്താവളങ്ങളിൽ 158 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്; കേരളത്തിലും അവസരം
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram

