ലുലുവിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു – Lulu International Recruitment

0
2707
Ads

അബുദാബി ആസ്ഥാനമാക്കിയുള്ള പ്രമുഖ സൂപ്പർ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ് (Job Opportunity for Abu Dhabi Lulu Hypermarket)  അഡ്വർടൈസിങ് പ്രഫഷനലുകൾ, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയാ എക്സിക്യുട്ടീവ്, പിആർ, കോപ്പി റൈറ്റർ, മോഷൻ ഗ്രാഫിക് ഡിസൈനർ, മീഡിയാ സെയിൽ പ്രഫഷനൽ എന്നീ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. ഇതിൽ മീഡിയാ സെയിൽ പ്രഫഷനൊഴിച്ച് ബാക്കിയെല്ലാം കൊച്ചി കേന്ദ്രമാക്കിയുള്ള നിയമനമായിരിക്കും.

യോഗ്യതകൾ: ക്രിയേറ്റീവ് ഡയറക്ടർക്ക് പ്രമുഖ ഏജൻസികളിൽ നേതൃസ്ഥാനത്ത് ജോലി ചെയ്തുള്ള ഏഴ് മുതൽ 10 വർഷത്തെ പരിചയം അനിവാര്യമാണ്. സോഷ്യൽ മീഡിയാ എക്സിക്യുട്ടീവിന് ഇതുപോലെ രണ്ട് മുതൽ അഞ്ച് വരെ വർഷം പ്രവൃത്തിപരിചയവും വേഗത്തിൽ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവുമുണ്ടായിരിക്കണം. പിആർ, കോപ്പി റൈറ്റർ തസ്തികയിലേയ്ക്ക് അഞ്ച് മുതൽ ഏഴ് വരെ പ്രമുഖ മാധ്യമസ്ഥാപനത്തിലോ ഏജൻസിയിലോ ജോലി ചെയ്തുള്ള പരിചയമാണ് ആവശ്യം.

മോഷൻ ഗ്രാഫിക് ഡിസൈനർക്ക് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രവ‍ൃത്തിപരിചയവും പുതിയ ഉപകരണങ്ങളെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചുമുള്ള അറിവും ഉണ്ടായിരിക്കണം. യുഎഇ പശ്ചാത്തലത്തിലുള്ള മീഡിയാ സെയിൽസ് പ്രഫഷനുകളെയാണ് ആവശ്യമുള്ളത്. റേഡിയോ, ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയകളിൽ ഏഴ് മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകർ ഈ 2024 ജൂൺ  10 ന് മുൻപ് careers@ae.lulumea.com എന്ന ഇ–മെയിലിൽ അപേക്ഷ അയക്കണം. ഏത് ഒഴിവിലേയ്ക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം എഴുതാൻ മറക്കരുത്. അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് ബന്ധപ്പെടുന്നതായിരിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google