സൗജന്യ തൊഴിൽമേള; നവംബർ 1 ന്

0
1352
JOB FAIR
Ads

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ ഒന്നിന് തൃശ്ശൂർ ജവഹർ ബാലഭവനിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം.

12 ൽപ്പരം സ്വകാര്യ കമ്പനികളിലായി 500ല്‍പ്പരം ഒഴിവുകൾ ലഭ്യമാണ്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ഒമ്പതരയ്ക്ക് ജവഹർ ബാലഭവനയിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.