ഭാരത് പ്രെട്രോളിയം ഡീലര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
16

ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇടുക്കി ജില്ലയിലെ ആനച്ചാല്‍-മൂന്നാര്‍ ബൈപാസ് റോഡ്, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ നടത്തിപ്പിനായി വിമുക്തഭടന്മാര്‍ അല്ലെങ്കില്‍ വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവരും ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിമുക്തഭടന്മാരും വിമുക്തഭടന്മാരുടെ വിധവകളുമായവര്‍ ബിപിസിഎല്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്ന പ്രകാരം 2023 സെപ്റ്റംബര്‍ 27 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയുടെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്. വിശദ വിവരങ്ങള്‍ക്ക് www.petrolpumpdealerchayan.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. Source

LEAVE A REPLY

Please enter your comment!
Please enter your name here