പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള

0
557

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി 80 ഓളം ഒഴിവുകളാണുളളത്. സ്റ്റുഡന്റ് കൗണ്‍സിലര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ കോഡിംഗ് ട്രെയിനര്‍, മെഡിക്കല്‍ കോഡിംഗ് ട്രെയിനി, മെഡിക്കല്‍ സ്‌ക്രൈബര്‍ ആന്റ് ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബി.പി.ഒ ഇന്റേണ്‍സ്, ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എന്നീ തസ്തികളിലേക്കാണു പരിഗണിക്കുന്നത്. തീയതി മാര്‍ച്ച് മൂന്ന്.

യോഗ്യത തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക് 12-ാം ക്ലാസ്/ഡിപ്ലോമ/ഡിഗ്രി(സി.പി.സി സര്‍ട്ടിഫിക്കറ്റ് ഉള്ളതോ അല്ലാതെയോ) അതിനു മുകളിലോ യോഗ്യതയുളളവരെയാണ് പരിഗണിക്കുന്നത്. സ്ഥലം: പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുളള എന്‍.സി.എസ്.സി, ഗവ.സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം(തിരുവനന്തപുരം ജില്ലയിലെ ഒഴിവുകള്‍ക്ക്). മറ്റു ജില്ലകളിലെ ഒഴിവുകള്‍ക്ക് ഓണ്‍ലൈനായിട്ടായിരിക്കും ഇന്റര്‍വ്യൂ. പ്രായപരിധി 18-30 വയസ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/k2m8xDhYNkYLVixz6 ലിങ്കില്‍ ഫെബ്രുവരി 27 നകം രജിസ്റ്റര്‍ ചെയ്യണം. 0471-2332113/8304009409.

Leave a Reply